Advertisement

കാട്ടാക്കടയിൽ ആറ് വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ; മരണപ്പെട്ട വഞ്ചിയൂർ സ്വദേശിക്ക് കൊവിഡ്

June 15, 2020
Google News 1 minute Read

തിരുവനന്തപുരത്ത് ജൂൺ 12ന് മരിച്ച വഞ്ചിയൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.അതേ സമയം ഇന്നലെ ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചു മരിച്ച വഞ്ചിയൂർ സ്വദേശി എസ് രമേശൻ മേയ് 23 മുതൽ മെയ് 28 വരെ ജനറൽ ആശുപത്രിയിൽ ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 5ന് വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 12ന് ഇദ്ദേഹം മരിച്ചു. പിന്നീട് സ്രവമെടുത്തു പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നുവെന്ന് അറിഞ്ഞത്. എന്നാൽ ഇയാൾക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാളുടെ ബന്ധുക്കളുടെ യാത്രാവിവരമടക്കം ജില്ലാഭരണകൂടം പരിശോധിക്കുന്നുണ്ട്. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്നാണ് സൂചന.

Read Also: മഹാരാഷ്ട്രയിൽ അടുത്ത മാസം മുതൽ അധ്യയന വർഷം ആരംഭക്കും

തിരുവനന്തപുരത്ത് നേരത്തേ മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിനും നാലാഞ്ചിറയിലെ വൈദികനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടാക്കട പഞ്ചായത്തിലെ 6 വാർഡുകൾ കണ്ടയിൻമെൻറ് സോണുകളാക്കി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഉത്തരവിട്ടു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുറം, കൊല്ലോട് എന്നീ പഞ്ചായത്തുകളാണ് കണ്ടെയിന്മെന്റ് സോണുകൾ. ആരോഗ്യപ്രവർത്തകയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. നൂറോളം വീടുകളിൽ ഇവർ ഫീൽഡ് വിസിറ്റ് നടത്തി. ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു.ബാങ്കിലും, എടിഎമ്മിലും സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ കുടുംബശ്രീ യോഗവും ചേർന്നു.

kattakkada, containment zone, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here