Advertisement

ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ

June 16, 2020
2 minutes Read

ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക ശേഷിയും ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഘടകത്തിന്റെ മഹാ വെർച്ച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ അതിർത്തിയിലുള്ള ചൈനയുടെ ആക്രമണം പരാമർശിച്ചുകൊണ്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അതിർത്തി സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ചൈനയുടെ ആക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അതിർത്തി സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സൈനികശേഷിയും ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നിഷേധാത്മക സമീപനം കാരണം 25 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് കൊറോണ കാലത്ത് കേന്ദ്ര സഹായം ലഭിച്ചില്ലെന്ന് അധ്യക്ഷനായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് ഗണേശത്തിൽ തയാറാക്കിയ വേദിയിൽ നിന്നാണ് ചടങ്ങുകൾ ഓൺലൈനായി നിർവഹിച്ചത്. ഡൽഹിയിലെ വേദിയിൽ ജെപി നദ്ദയ്ക്കൊപ്പം കേന്ദ്രമന്ത്രി വി.മുരീധരനും അണിചേർന്നു.

Story highlight: BJP national president JP Nadda said there would be no compromise on protecting the Indian border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top