Advertisement

കൊവിഡ്; തൃശൂര്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ ശുചികരിക്കുന്ന നടപടികള്‍ ആരംഭിച്ചു

June 16, 2020
Google News 1 minute Read
covid19;Thrissur markets have started cleaning up

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ ശുചികരിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇന്നും നാളെയുമായാണ് പ്രവര്‍ത്തികള്‍ നടക്കുക. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും മൂന്ന് മേഖലകളെ ഒഴിവാക്കി. രണ്ടു ദിവസം മാര്‍ക്കറ്റുകള്‍ അടച്ചിട്ടാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാന പ്രകരാമാണ് നടപടി. കൂടുതല്‍ ആളുകള്‍ എത്തുന്ന ജില്ലായിലെ മാര്‍ക്കറ്റുകളിലാണ് ശുചീകരണം. ശക്തന്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ച വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നിയന്ത്രങ്ങളോടെയാണ് പ്രവര്‍ത്തനം. ഇവിടെയുള്ള 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ജില്ലയില്‍ നിലവിലുണ്ടായിരുന്ന 13 കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ അടാട്ട്,വടക്കേകാട് പഞ്ചായത്തുകളെയും തൃക്കൂര്‍ പഞ്ചായത്തിലെ 1,4,6,11മുതല്‍14 വരെയുള്ള വാര്‍ഡുകളെയും കണ്ടൈയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

 

Story Highlights: covid19;Thrissur markets have started cleaning up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here