Advertisement

മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ എസ്‌യു

June 16, 2020
Google News 1 minute Read
Government should take over Devika's family; KSU

മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് കെ എസ്‌യു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ രക്തസാക്ഷിയാണ് ദേവിക. സര്‍ക്കാര്‍ കുടുംബത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ അഭിജിത്ത് ആരോപിച്ചു.

വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്താന്‍ വൈകുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഓണ്‍ലൈന്‍ ക്ലാസിലെ അവ്യക്തതകള്‍ പരിഹരിക്കണം. എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി നാളെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ അഭിജിത് പറഞ്ഞു

 

Story Highlights: Government should take over Devika’s family; KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here