കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ

KCA demands immediate release of Kaloor Stadium

കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിസിഡിഎയ്ക്ക് കെസിഎ കത്ത് നല്‍കി. സ്റ്റേഡിയം ഉപയോഗിക്കാന്‍ 30 വര്‍ഷത്തെ വാടകക്കാരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം. ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന് ക്രമീകരണം ഒരുക്കാനായി സ്റ്റേഡിയം പരമാവധി വേഗത്തില്‍ വിട്ടുനല്‍കണമെന്നുമാണ് കെസിഎയുടെ ആവശ്യം.

നേരത്തെ ക്രിക്കറ്റും ഫുട്‌ബോളും ഒരേ സീസണില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇതിന് കഴിഞ്ഞില്ല.
സ്റ്റേഡിയം നവീകരണത്തിനായി കോടികള്‍ ചിലവിട്ടതായി കത്തില്‍ കെസിഎ ചൂണ്ടിക്കാട്ടുന്നു. കെസിഎ യുടെ ആവശ്യങ്ങള്‍ പലതവണ അവഗണിക്കപ്പെട്ടതായും കത്തില്‍ വിമര്‍ശനമുണ്ട്.

 

 

Story Highlights: KCA demands immediate release of Kaloor Stadium

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top