പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല

kerala cm excluded pm video conference

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിക്ക് നേരത്തേ സമയം നീക്കിവച്ചതായിരുന്നു. പിന്നീടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. കഴിഞ്ഞ തവണത്തെ വീഡിയോ കോൺഫറൻസിൽ കേരളത്തിന് സമയം അനുവദിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റോ, കൊവിഡ് ബാധിതർക്ക് പ്രത്യേക വിമാനമോ വേണമെന്ന നിലപാട് കേന്ദ്രത്തെ അറിയിക്കാനിരുന്നതാണ് കേരളം. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Story Highlights- kerala cm excluded pm video conference

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top