കൊല്ലത്ത് ഇന്ന് നാല് പോസീറ്റീവ് കൊവിഡ് കേസുകൾ; ഒരാൾക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ നാല് കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ സ്വദേശി (21), പുത്തൂർ കരിമ്പിൻപുഴ സ്വദേശി(27), ചവറ വടക്കുംഭാഗം സ്വദേശി(30), പരവൂർ സ്വദേശി(43) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് പേരും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കുളത്തൂപ്പുഴ സ്വദേശി മെയ് 28ന് താജിക്കിസ്ഥാനിൽ നിന്ന് കണ്ണൂരിലും തുടർന്ന് കരുനാഗപ്പള്ളിയിലും എത്തി സ്ഥാപന നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ജൂൺ മൂന്നിന് നടത്തിയ സ്രവ പരിശോധനയിൽ നെഗറ്റീവായതിനാൽ അദ്ദേഹത്തെ ഗൃഹനിരീക്ഷണത്തിലേക്ക് മാറ്റി. ജൂൺ 14 വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Read Also: കോട്ടയത്ത് നാല് പേർക്ക് കൊവിഡ്; മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു

പുത്തൂർ കരിമ്പിൻപുഴ സ്വദേശി ജൂൺ 12ന് കുവൈറ്റിൽ നിന്ന് കൊച്ചിയിൽ എത്തി കെഎസ്ആർടിസി സ്പെഷ്യൽ സർവീസിൽ കൊല്ലത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ചവറ വടക്കുംഭാഗം സ്വദേശി ജൂൺ 11ന് കുവൈറ്റിൽ നിന്ന് കൊച്ചിയിൽ ഇറങ്ങി ടാക്സിയിൽ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു. പരവൂർ സ്വദേശി ജൂൺ 11ന് സൗദി അറേബ്യയിൽ നിന്ന് കണ്ണൂരിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു.

അതേസമയം ജൂൺ അഞ്ചിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 19 വയസുള്ള പുനലൂർ ആരംപുന്ന സ്വദേശിനിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മെയ് 27ന് താജിക്കിസ്ഥാനിൽ നിന്ന് എത്തി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

kollam, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top