നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സ പ്രാഥമിക കേന്ദ്രങ്ങളിൽ; രോഗികൾക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം; പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

new guidelines for primary health care centres

കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായത്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികൾ തികയാതെ വന്നേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ തന്നെ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റേണ്ടതില്ല. പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച ശേഷം രോഗബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. പ്രാഥമിക പരിശോധനാ കേന്ദ്രളായി
ഓഡിറ്റോറിയം, ഹാളുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാം.
ഒരു കേന്ദ്രത്തിൽ പരമാവധി 50 പേരെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശങ്ങളിലുണ്ട്.

Read Also : കൊവിഡ്; തൃശൂര്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ ശുചികരിക്കുന്ന നടപടികള്‍ ആരംഭിച്ചു

അതേസമയം രോഗികൾക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിർദേശം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. 14 ദിവസത്തേക്ക് 4 ഡോക്ടർമാർക്കായിരിക്കും ഇത്തരം കേന്ദ്രങ്ങളിൽ ഡ്യൂട്ടി. ടെലി മെഡിസിൻ സേവനം, സൗജന്യ ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശത്തിലുണ്ട്. ഇതിനിടെ പ്രവാസികൾക്കുള്ള കൊവിഡ് പരിശോധനയുടെ ചുമതല ഇന്ത്യൻ എംബസി ഏറ്റെടുക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. റിസ്‌ക് കൂടാതിരിക്കാനാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്നും മന്ത്രി പറഞ്ഞു.

Story Highlights- new guidelines for primary health care centres

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top