ഒഡിഷയില്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് സ്ത്രീയുടെ തല വെട്ടിയെടുത്തു

ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് യുവാവ് വിധവയായ സ്ത്രീയുടെ തല വെട്ടിയെടുത്തു. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. ബുദ്ധുറാം സിംഗ് (30) എന്ന യുവാവാണ് ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 60കാരിയായ ചമ്പ സിംഗ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്. ചമ്പ സിംഗ് ബുദ്ധുറാം സിംഗിന്റെ ബന്ധുവാണ്.
വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വെട്ടിയെടുത്ത തലയുമായി 13 കിലോമീറ്റര്‍ നടന്നാണ് പ്രതി പൊലീസ് സ്‌റ്റേഷനിലെത്തിയത്. മൂന്നുദിവസം മുന്‍പ് ബുദ്ധറാമിന്റെ കുട്ടി മരിച്ചിരുന്നു. ദുര്‍മന്ത്രവാദം ചെയ്തതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് ചമ്പയുടെ തലവെട്ടിയെടുത്തത്. തലവെട്ടാനുപയോഗിച്ച കോടാലി ബുദ്ധറാം പൊലീസിന് കൈമാറി. ബുദ്ധറാമിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 2010 മുതല്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് ഏകദേശം 60ഓളം കൊലപാതകങ്ങള്‍ ഒഡിഷയില്‍ നടന്നിട്ടുണ്ട്. ഇതില്‍ 12 എണ്ണം മയൂര്‍ബഞ്ച് ജില്ലയിലാണ്.
Story Highlighs: woman was accused of witchcraft and murdered in Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here