കാരശ്ശേരിയില്‍ കൗതുകമായി മഞ്ഞത്തവളകളുടെ പട; വിഡിയോ

കോഴിക്കോട് കാരശ്ശേരിയിൽ മഞ്ഞത്തവളകളുടെ പട നാട്ടുകാർക്ക് കൗതുക കാഴ്ചയാകുന്നു. കാരശ്ശേരിയിലെ വടക്കേം പാടത്താണ് മഞ്ഞ നിറമുള്ള തവളകൾ കൂട്ടത്തോടെ എത്തിയത്. ഈ മഞ്ഞപ്പടയിപ്പോൾ കാരശ്ശേരിക്കാർക്ക് അത്ഭുതമാണ്. എന്നാൽ ഇതിന്റെ കാരണമറിയാത്ത ചിലർക്ക് ആശങ്കയുമുണ്ട്. ഓരോ ദിവസവും ഇന്നോളം കണ്ടിട്ടില്ലാത്ത മഞ്ഞത്തവളകൾ കൂട്ടമായെത്തുകയാണ്.
Read Also: പുത്തുമല : സ്‌നേഹഭൂമിക്ക് അവകാശികളായി
തവളകളുടെ കൂട്ടക്കരച്ചിൽ കേട്ട് ശ്രദ്ധിച്ച നാട്ടുകാരിൽ ചിലരാണ് കൂട്ടമായെത്തിയ തവളകളെ കണ്ടത്. ഇതോടെ കുട്ടികളടക്കമുള്ളവർ വയലിൽ ഇറങ്ങി ഫോട്ടോ എടുപ്പും തുടങ്ങി. മുക്കം ഓർഫനേജിന്റെ ഉടമസ്ഥതയിലുള്ള ജൈവനെൽകൃഷി നടത്തുന്ന സ്ഥലത്താണ് മഞ്ഞത്തവളക്കൂട്ടം ഇറങ്ങിയത്. ഇത് തവളയുടെ പ്രജനനകാലമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻ ജില്ലാ വെറ്റിറനറി ഡോക്ടർ നീന കുമാർ പറഞ്ഞു. എന്തായാലും ഇത്രയും മഞ്ഞത്തവളകളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
karassery kozhikkode, yellow frogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here