കൊവിഡിനെതിരായ അത്ഭുത മരുന്ന്; ഡെക്‌സാമെത്തസോൺ ഫലപ്രദമെന്ന് കണ്ടെത്തൽ

dexamethasone corona virus medicine

കൊവിഡിനെതിരായി ഡെക്‌സാമെത്തസോൺ ഫലപ്രദമെന്ന് കണ്ടെത്തൽ. യുകെയാണ് മരുന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാമാരി പർന്ന് പിടിച്ചപ്പോൾ മുതൽ ഡെക്‌സാമെത്തസോൺ രോഗികളിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ 5000 ത്തോളം ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ 200,000 കോഴ്‌സ് മരുന്ന് യുകെ സർക്കാരിന്റെ പക്കലുണ്ട്. ഇനിമുതൽ രോഗികൾക്ക് ഡെക്‌സാമെത്തസോൺ ലഭ്യമാക്കുമെന്ന് സർക്കാർ പറയുന്നു. ലോകമെമ്പാടുമുള്ള കൊവഡ് രോഗികളുടെ ചികിത്സയ്ക്ക് മരുന്ന് ഉപയോഗിക്കാൻ സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ പ്രൊഫ.ക്രിസ് വിറ്റി പറയുന്നു.

മരണനിരക്ക് കുറയ്ക്കാൻ സഹായിച്ച ഏക മരുന്നാണ് ഡെക്‌സാമെത്തസോണെന്ന് അധികൃതർ പറയുന്നു. മരുന്ന് ഉപയോഗിച്ചതിലൂടെ വെന്റിലേറ്ററിലായിരുന്ന രോഗികളിൽ മരണസാധ്യത 40%-28% വരെ കുറയ്ക്കാൻ സാധിച്ചുവെന്നും , ഓക്‌സിജൻ വേണ്ട രോഗികളിൽ മരണസാധ്യത 25%-20% വരെ കുറയ്ക്കാൻ സാധിച്ചുവെന്നും ഓക്‌സ്‌ഫോർഡ് സർവകലാശാല നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി.

ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടില്ലാത്ത കൊവിഡ് രോഗികളിൽ മരുന്ന ഫലപ്രദമല്ല. അതുകൊണ്ട് തന്നെ മരുന്ന് വാങ്ങി വീട്ടിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Story Highlights- dexamethasone corona virus medicine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top