പുടിനെ കൊവിഡിൽ നിന്ന് രക്ഷിക്കാൻ വസതിക്ക് മുന്നില്‍ അണുനശീകരണ ടണൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് കൊവിഡിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം. മോസ്‌കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ തുരങ്കം കടന്നാലേ പുടിനെ സന്ദർശിക്കാനാകൂ. റഷ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പെൻസ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ കമ്പനിയാണ് ഈ ടണൽ നിർമിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ നോവോ- ഒഗർയോവോ റെസിഡൻസിന് മുന്നിൽ സ്ഥാപിച്ചതായി ആർഐഎ എന്ന വാർത്താ ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ആർഐഎ ടണലിന്റെ പ്രവർത്തന രീതിയുടെ ദൃശ്യങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ച ആളുകൾ ടണലിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ടണലിന്റെ സീലിംഗിൽ നിന്ന് അണുനശീകരണ ലായനി സ്‌പ്രേ ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
В резиденции Путина для защиты от коронавируса установили специальный туннель. Он предназначен для дезинфекцииhttps://t.co/jjwWbuZ2EX pic.twitter.com/h62KWARvsr
— РИА Новости (@rianru) June 16, 2020
Read Also: കൊവിഡിനെതിരായ അത്ഭുത മരുന്ന്; ഡെക്‌സാമെത്തസോൺ ഫലപ്രദമെന്ന് കണ്ടെത്തൽ
ഈ അണുനാശിനി ആളുകളുടെ ശരീരത്തിലും വസ്ത്രത്തിലും സ്‌പ്രേ ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. നേരത്തെ പുതിനെ സന്ദർശിക്കുന്ന എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പുതിന്റെ വക്താവായ ഡിമിത്രി പെസ്‌കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
അമേരിക്കക്കും ബ്രസീലിനും ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. 5 ലക്ഷത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വൻ തോതിൽ കൊവിഡ് പരിശോധനയും നടക്കുന്നുണ്ട്. 7000ൽ അധികം കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി.
vladimir putin, disinfectant tonnel, covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here