തിരുവനന്തപുരം കഠിനംകുളത്ത് കുടിവെള്ളമോഷണം

തിരുവനന്തപുരം കഠിനംകുളത്ത് കുടിവെള്ളമോഷണം. കിൻഫ്രയ്ക്ക് സമീപത്തെ പ്രദേശത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്നും അനധികൃതമായി വെള്ളം മോഷണം. സംഭവത്തിൽ ഏഴ് കുടുംബങ്ങൾക്കെതിരെ വാട്ടർ അതോറിറ്റി നടപടിക്കൊരുങ്ങുകയാണ്.
കഠിനംകുളം പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിലാണ് അനധികൃതമായി വെള്ളമെടുക്കുന്നത് കണ്ടെത്തിയത്. കിൻഫ്രയ്ക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്നും പ്രത്യേക പൈപ്പിട്ടാണ് ഇവർ വെള്ളമെടുത്തുകൊണ്ടിരുന്നത്.
സംഭവത്തിൽ നടപടി എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത് ചെറിയ വാക്കേറ്റത്തിനും ഇടയാക്കി.
വാമനപുരം പുഴയിൽ നിന്ന് എടുക്കുന്ന വെള്ളം വാളക്കാട് പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം കഠിനംകുളം പഞ്ചായത്ത് ഉൾപ്പടെ അഞ്ച് പഞ്ചായത്തുകളിലേക്ക് പ്രത്യേക പൈപ്പ് വഴിയാണ് എത്തിക്കുന്നത്. പ്രദേശത്ത് കൂടുതൽ ആളുകൾ ഇത്തരത്തിൽ വെള്ളം എടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: drinking water problem trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here