തല്ലരുതെന്ന് കരഞ്ഞ് പറഞ്ഞ് പിതാവ്; പത്തനംതിട്ടയിൽ വൃദ്ധന് മകന്റെ ക്രൂരമർദനം

പത്തനംതിട്ടയിൽ പിതാവിന് മകന്റെ ക്രൂരമർദനം. കവിയൂരിലാണ് സംഭവം. കവിയൂർ സ്വദേശിയായ എബ്രഹാം തോമസിനെ മകൻ അനിൽ ക്രൂരമായി മർദിക്കുകയായിരുന്നു.

ഇന്നലെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിലെത്തിയാണ് അനിൽ പിതാവിനെ മർദിച്ചത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം മർദത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തല്ലരുതെന്ന് പിതാവ് കരഞ്ഞ് പറയുന്നത് വീഡിയോയിലുണ്ട്. സംഭവത്തിൽ അനിലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണ്.

story highlights- pathanamthitta, brutally attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top