Advertisement

നാവികസേന കളത്തില്‍ : മിസൈല്‍ വര്‍ഷിച്ച് ഐഎന്‍എസ് വിക്രാന്ത് ; കറാച്ചി തുറമുഖത്ത് നാശനഷ്ടം

7 hours ago
Google News 1 minute Read
vikrant

പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തുന്നത്.

പാക് പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ തിരിച്ചടി നടന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയെ പാകിസ്താന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

ഇന്ത്യന്‍ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനതില്‍ നിന്ന് പിന്‍മാറി. ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ്, സിയാല്‍കോട്ട്, പെഷവാര്‍, എന്നീ നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടി നല്‍കി.

ഇന്ത്യയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടന്നുവെന്നും പാകിസ്താന്റെ ഭീഷണി അതിവേഗം നിര്‍വീര്യമാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Story Highlights : Navy retaliates against Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here