ഡോക്ടർമാർക്കെതിരെ എഫ്‌ഐആർ എടുക്കുന്നത് നിർത്തിവയ്ക്കണം; ഡൽഹി സർക്കാരിനോട് സുപ്രിംകോടതി

ഡോക്ടർമാർക്കെതിരെ എഫ്‌ഐആർ എടുക്കുന്നത് നിർത്തിവയ്ക്കണമെന്ന് ഡൽഹി സർക്കാരിനോട് സുപ്രിംകോടതി. കൊവിഡ് പോരാളികളെ ഇങ്ങനെയാണോ പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവദൂതന്മാരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഡോക്ടർമാരെ അധിക്ഷേപിക്കരുതെന്നും, ജോലി ചെയ്യാൻ അനുവദിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ആശുപത്രിയിലെ ദുരിതം ചിത്രീകരിച്ച് പുറത്തുവിട്ട ഡോക്ടറെ എന്തിന് സസ്പെൻഡ് ചെയ്തുവെന്ന് ആരാഞ്ഞ കോടതി, സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. എല്ലാം മെച്ചപ്പെട്ടുവെന്ന മട്ടിലുള്ള ഡൽഹി സർക്കാരിന്റെ സത്യവാങ്മൂലം അംഗീകരിക്കാൻ കഴിയില്ല. വെള്ളിയാഴ്ച സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു.
Story highlight: Stop taking FIRs against doctors Supreme Court of Delhi Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here