സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1358 പേര്‍

covid TEST

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1358 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 29 പേര്‍ക്കും കൊവിഡ് ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം ഇങ്ങനെ: മഹാരാഷ്ട്ര -12. ഡല്‍ഹി -7, തമഴിനാട്- 5 , ഹരിയാന -2, ഗുജറാത്ത് -2, ഒറീസ 1

Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: പാലക്കാട് -14, കൊല്ലം -13, കോട്ടയം -11, പത്തനംതിട്ട- 11, ആലപ്പുഴ- 9, എറണാകുളം -6, തൃശൂര്‍ 6, ഇടുക്കി -6, തിരുവനന്തപുരം -5, കോഴിക്കോട് – 5, മലപ്പുറം 4, കണ്ണൂര്‍ – 4, കാസര്‍ഗോഡ് – 3

ഇന്ന് കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം -9, കൊല്ലം -8, പത്തനംതിട്ട -3, ആലപ്പുഴ -10, കോട്ടയം -2, കണ്ണൂര്‍ -4, എറണാകുളം -4, തൃശൂര്‍ -22. പാലക്കാട് -11 മലപ്പുറം -2, കോഴിക്കോട് -1, വയനാട് -2, കാസര്‍ഗോഡ് -11

Story Highlights: 1358 people currently receiving covid treatment in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top