കൽക്കരി ഖനികളുടെ ലേലം ചരിത്രപരമെന്ന് അമിത് ഷാ

കൽക്കരി ഖനികൾ ലേലം ചെയ്യാനുള്ള തീരുമാനം ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഊർജ മേഖലയിൽ രാജ്യത്തിന് സ്വാശ്രയത്വം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. കൽക്കരി ഖനികൾ ലേലത്തിന് കൊടുക്കുന്നതോടെ മേഖലയിലെ മത്സരം വർധിപ്പിക്കാനാകും. ഉത്പാദനം വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കഴിയുമെന്നും ആഭ്യന്തര മന്ത്രി.
അഴിമതി രഹിതവും സ്വാശ്രയ ശീലവുമുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കൽക്കരിയുടെ വാണിജ്യഖനനത്തിന് തുടക്കം കുറിച്ചത്.
Read Also: വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പൊലീസ്
ഇതിലൂടെ 2.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാരിന്റെ അവകാശവാദം. രാജ്യത്ത് 33,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കപ്പെടും. അതിനാൽ അതത് സംസ്ഥാനങ്ങൾക്ക് വർഷം തോറും 20,000 കോടി വരുമാനമായും ലഭിക്കുമെന്നും അമിത് ഷാ.
പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെയാണ് കൽകരി ഖനനലേലത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയെ ഊർജമേഖലയിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുന്ന നടപടിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 41 ഖനികളാണ് ലേലത്തിന് വച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here