തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 1938 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി ഹോം ക്വാറന്റീനില്‍ ആയിരുന്ന കല്ലമ്പലം സ്വദേശി, ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9052 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മണക്കാട് സ്വദേശി,

ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9052 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന പാറശാല സ്വദേശി, ജൂണ്‍ എട്ടിന് മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസ് (06345) ട്രെയിനില്‍ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലിരുന്ന പൂവാര്‍ സ്വദേശി, ജൂണ്‍ ഒന്‍പതിന് ദോഹയില്‍ നിന്നും എയര്‍ ഇന്ത്യയുടെ IX 1576 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്ന വിളപ്പില്‍ശാല സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Story Highlights: covid confirmed five persons in Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top