കണ്ണൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു.
കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. താഴെ കായലോട് വെച്ചാണ് അപകടം ഉണ്ടായത്.
അതേസമയം, കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടും.ഗതാഗത നിയന്ത്രണവും ഉണ്ടാകും.
പതിനാലുകാരനടക്കം നാല് പേർക്കാണ് ജില്ലയിൽ ഇന്നലെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയവരാണ് രണ്ട് പേർ. മുംബൈയിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജൂൺ 11ന് സൗദിയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി, ജൂൺ 12ന് കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി, ജൂൺ ഒന്നിന് മുംബൈയിൽ നിന്നെത്തിയ വാരം സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 320 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മയ്യിൽ സ്വദേശി കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 200 ആയി.
Story Highlights- kannur soldier under quarantine died accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here