കാസർഗോഡ് ജില്ലയിലെ 10 ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

കാസർഗോഡ് 108 ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഒൻപത് മാസമായി കൃത്യമായ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡ്രൈവർമാരുടെ സമരം.

പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ലേബർ ഓഫീസർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. മുടങ്ങിയ ശമ്പളം നാളെ നൽകുമെന്ന് കരാറുകാർ ഡ്രൈവർമാർക്ക് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപാധികളോടെ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

Story highlight: Kasargod district strike of 108 ambulance drivers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top