Advertisement

ലോക്ക്ഡൗണ്‍ ലംഘനം: ഇന്ന് കേസെടുത്തത് 848 പേര്‍ക്കെതിരെ

June 18, 2020
Google News 2 minutes Read
lockdown concessions

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 848 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 992 പേരാണ്. 345 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3486 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 39, (34 പേരെ അറസ്റ്റ് ചെയ്തു, 17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 127, (134 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 48, (65 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 74, (82 പേരെ അറസ്റ്റ് ചെയ്തു, 72 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 3, (ഒരാളെ അറസ്റ്റ് ചെയ്തു, ഒരു വാഹനം കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ – 105, (109 പേരെ അറസ്റ്റ് ചെയ്തു, 28 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 53, (75 പേരെ അറസ്റ്റ് ചെയ്തു, ഒരു വാഹനം കസ്റ്റഡിയിലെടുത്തു)

ഇടുക്കി – 92, (46 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 31, (48 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 31, (88 പേരെ അറസ്റ്റ് ചെയ്തു, 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 72, (92 പേരെ അറസ്റ്റ് ചെയ്തു, 50 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 25, (24 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 30, (38 പേരെ അറസ്റ്റ് ചെയ്തു, 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 9, (10 പേരെ അറസ്റ്റ് ചെയ്തു, 3 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 33, (33 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 43, (91 പേരെ അറസ്റ്റ് ചെയ്തു, 19 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 16, (ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ഒരു വാഹനം കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 6, (10 പേരെ അറസ്റ്റ് ചെയ്തു, വാഹനങ്ങള്‍ ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ല)

കാസര്‍ഗോഡ് – 11, (12 പേരെ അറസ്റ്റ് ചെയ്തു, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here