Advertisement

പുരി രഥോത്സവത്തിന് വിലക്ക്

June 18, 2020
Google News 1 minute Read
Supreme court banned puri rath yatra

ഇക്കൊല്ലത്തെ പുരി രഥോത്സവം വിലക്കി സുപ്രിംകോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന് ഉത്തരവ്. ഒഡിഷയിൽ ഒരിടത്തും ഒരു വർഷത്തേക്ക് രഥയാത്ര നടത്തരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും കരുതിയാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

അതേ സമയം, ഇന്ത്യയിൽ കൊവിഡ് കേസുകൾ 12000 കടന്നു. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ ഒൻപതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായിട്ടുണ്ട്. 194324 പേർ രോഗമുക്തരായി. 160384 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 50,193 ആയി. ഇതുവരെ 576 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ പോസിറ്റീവ് കേസുകൾ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതർ 35556 ആയി.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 67 പേർ മരിച്ചു. 2414 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 47102. മരണം 1904 ആയി ഉയർന്നു. ഗുജറാത്തിൽ 520 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളിൽ മരണസംഖ്യ 500 കടന്നു. ഉത്തർപ്രദേശിൽ 583ഉം ഹരിയാനയിൽ 560ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights – Supreme court banned puri rath yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here