കോളജുകളുടെ അഫിലിയേഷൻ അപേക്ഷകൾ കലിക്കറ്റ് സർവകലാശാല നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി

കോളജുകളുടെ അഫിലിയേഷൻ അപേക്ഷകൾ കലിക്കറ്റ് സർവകലാശാല നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി. കെഎംസിടി ലോ കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ മുന്നറിയിപ്പ്.

കെഎംസിടി ലോ കോളജിന് അഫിലിയേഷൻ നൽകാൻ കലിക്കറ്റ് സർവകലാശാലയ്ക്ക് നിർദേശം നൽകി. മികച്ച ലൈബ്രറി ഇല്ലെന്നായിരുന്നു അപേക്ഷ പരിഗണിക്കാത്തതിന് ഒരു കാരണമായി പറഞ്ഞിരുന്നത്. 4,400 പുസ്തകങ്ങൾ ഉള്ള ലൈബ്രറി ചെറുതാണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Story highlight: Supreme Court: Calicut University should look into the affiliation of colleges

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top