Advertisement

ടെലികോം കമ്പനികൾ കണക്ക് ബുക്കുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി

June 18, 2020
Google News 2 minutes Read

എല്ലാ ടെലികോം കമ്പനികളും കണക്ക് ബുക്കുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് ലൈസൻസ് ഫീസ് കുടിശിക കേസിൽ സുപ്രിംകോടതി. പത്ത് വർഷത്തെ രേഖകളാണ് ഹാജരാക്കേണ്ടത്. 20 വർഷം കൊണ്ട് കുടിശിക തിരിച്ചടയ്ക്കാൻ അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അഞ്ചുവർഷമായി ലാഭമില്ലെന്ന് വോഡഫോൺ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി ബാധിച്ചുവെന്ന് ടാറ്റയും വ്യക്തമാക്കി. കേസ് ജൂലൈ മൂന്നാം വാരം വീണ്ടും പരിഗണിക്കും. സ്‌പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കുടിശികയിനത്തിൽ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാരിന് നൽകാനുള്ളത്.

Story highlight: Supreme Court on Wednesday ruled that telecom companies should produce account books and financial records

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here