ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി

രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവർമാർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബസിൽ പന്ത്രണ്ടോളം യാത്രക്കാർ ഉണ്ടായിരുന്നു. അർദ്ധരാത്രി മറ്റ് യാത്രക്കാർ ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. നോയിഡയിലെത്തിയപ്പോഴാണ് യുവതി സംഭവത്തെ കുറിച്ച് പുറത്തുപറയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

read also: കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥൻ

ബസിലെ ഡ്രൈവർമാരിൽ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

story highlights- gang rape, moving bus, uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top