24 മണിക്കൂറിനിടെ ഇന്ത്യയിൽ 13000 കടന്ന് കൊവിഡ് കേസുകൾ

13000 covid cases reported within 24 hours

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 13586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,573 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്.

ഇന്ത്യയിൽ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 204710 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,63,248 ആണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവ രൂക്ഷമാണ്. ഡൽഹിയിൽ ആദ്യ ദിവസം നടത്തിയ റാപിഡ് ആന്റിജൻ പരിശോധനയിൽ 456 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 53.8 ശതമാനമായി ഉയർന്നു.

അതേസമയം, ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Story Highlights- 13000 covid cases reported within 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top