ആലുവയിൽ യുവാവിനെ ആക്രമിച്ച കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

Bjp demands nia probe on Aluva attack

ആലുവ കുട്ടമ്മശേരിയിൽ യുവാവിനെ മാരകായുദ്ധങ്ങളുപയോഗിച്ച് ആക്രമിച്ച കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി. ആലുവ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പലതും അട്ടിമറിക്കപെടുകയും പൊലീസ് ക്രിയാത്മകമായ അന്വേഷണം നടത്തുന്നില്ലന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ കുറ്റപ്പെടുത്തി.

രജിത്തിനെ ആക്രമിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും ആലുവ പ്രദേശത്ത് നടക്കുന്ന പല അക്രമ സംഭവങ്ങൾക്ക് പിന്നിലും തീവ്രവാദ സ്വഭാവ ഉള്ള സഘടനകളാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ആലുവ യുസി കോളജിന് സമീപം വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടമ്മശ്ശേരി ആലക്കൽ രജിത്തിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights- Bjp demands nia probe on Aluva attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top