Advertisement

സഭാ തർക്കം; യാക്കോബായ സഭയുടെ ഹർജി രൂക്ഷവിമർശനത്തോടെ തള്ളി സുപ്രിംകോടതി

June 19, 2020
Google News 2 minutes Read

സഭാതർക്ക കേസുമായി ബന്ധപ്പെട്ട യാക്കോബായ സഭയുടെ ഹർജി രൂക്ഷവിമർശനത്തോടെ സുപ്രിംകോടതി തള്ളി. അന്തിമവിധിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ആവശ്യം.

വ്യക്തതയുടെ ആവശ്യമില്ലെന്നും, തുടരെ ഹർജി നൽകിയാൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല ഇത്തരത്തിലുള്ള ഹർജികൾ കോടതിയുടെ സമയം കളയുന്നുവെന്നും സുപ്രിംകോടതി ബെഞ്ച് വിമർശിച്ചു. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്തിമവിധി.

Story highlight: Church dispute; The supreme Court dismissed the Jacobite plea with harsh criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here