രാജ്യത്തെ കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി

രാജ്യത്തെ കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി. പല സംസ്ഥാനങ്ങളിലും പല നിരക്കാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കഴമ്പില്ലാത്ത കാരണങ്ങൾ പറഞ്ഞു ഡൽഹിയിലെ ആരോഗ്യ പ്രവർത്തകർക്കെതിരെ എഫ്‌ഐആർ എടുക്കരുത്. മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനാഫലം രോഗിക്കോ ബന്ധുവിനോ കൈമാറണമെന്നും നിർദേശിച്ചു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്. കൊവിഡ് പരിശോധന നിരക്ക് പല സംസ്ഥാനങ്ങളിലും പലതാണെന്ന് കോടതി പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ 2200 രൂപയാണെങ്കിൽ മറ്റിടങ്ങളിൽ 4500 രൂപ. നിരക്കിൽ ഏകികൃത സ്വഭാവമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. പരിധി സംസ്ഥാനങ്ങൾ നിശ്ചയിക്കട്ടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഈടാക്കാൻ കഴിയുന്ന പരമാവധി നിരക്ക് കേന്ദ്രം തീരുമാനിക്കണമെന്നും ബാക്കികാര്യം സംസ്ഥാനങ്ങൾ ചെയ്തു കൊള്ളുമെന്നും കോടതി മറുപടി നൽകി. ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കഴമ്പില്ലാത്ത കാരണങ്ങൾ പറഞ്ഞു എഫ്‌ഐആർ എടുക്കരുതെന്നും നിർദേശിച്ചു. ഡൽഹിയിലെ കൊവിഡ് വാർഡുകളിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിട്ടു.

Story highlight: The Supreme Court has asked the Center to unify the country’s Kuwait inspection rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top