ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

alappuzha boat jetty one man found dead

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോൺ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടത്. നാൽപ്പത്തിരണ്ടുകാരനായ വർഗീസിനെ രണ്ടു ദിവസമായി നാട്ടിൽ നിന്നും കാണാതായിരുന്നതായി പൊലീസ് അറിയിച്ചു. നോർത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

അതേസമയം ചേർത്തല ചെങ്ങണ്ടപ്പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ തൈക്കാട്ട്‌ശേരി പഞ്ചായത്ത് നിവാസിയായ ഹേമന്തിനായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. തൈക്കാട്ട്‌ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകൻ ഹേമന്താണ് ചാടിയത്.

രാവിലെ 9 മണിയോടെ ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തിൽ വച്ചശേഷം താഴെയ്ക്ക് ചാടുകയായിരുന്നു. പരപ്പേൽ മേഖലയിലാണ് തെരച്ചിൽ നടക്കുന്നത്.

Story Highlights- alappuzha boat jetty one man found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top