Advertisement

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ ഭേദഗതി; ആരോഗ്യമന്ത്രിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

June 20, 2020
Google News 1 minute Read
delhi satyendar jain covid

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ ഭേദഗതി വരുതി.വീടുകളിൽ സൗകര്യമില്ലാത്തവർ മാത്രം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റീനിൽ പോയാൽ മതിയെന്ന് തീരുമാനം. കൊവിഡ് ചികിത്സയിൽ കഴിയുന്ന ഡൽഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തുടർച്ചയായി നാലാം ദിവസവും മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3000 കടന്നു.

Read Also: ഡൽഹിയിലെ സർക്കാർ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഉത്തരവ്

കൊവിഡ് രോഗികൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ നിർബന്ധമാക്കിയ നടപടിക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ദുരന്ത നിവാരണ വകുപ്പ് മേധാവികളുമായി നടന്ന യോഗത്തിലും സർക്കാർ നിലപാട് ധരിപ്പിച്ചു. ഇതിനുപിന്നാലെയാണ് ലഫ്. ഗവർണർ ഉത്തരവ് ഭേദഗതി ചെയ്തത്. വീടുകളിൽ സൗകര്യം ഇല്ലാത്തവർക്കാണ് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുതുക്കിയത്.

കൂടാതെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്കിലും ലഫ്റ്റനൻറ് ഗവർണർ തീരുമാനമെടുത്തു. ഐസൊലേഷൻ ബെഡുകൾക്ക് 8000 മുതൽ 10,000 വരെയും, വെൻറിലേറ്റർ സഹായമില്ലാത്ത ഐസിയു ബെഡുകൾക്ക് 13,000 മുതൽ 15,000 വരെയും, വെൻറിലേറ്റർ സഹായം ഉള്ളതിന് 15,000 മുതൽ 18,000 വരെയും ആശുപത്രികൾക്ക് നിരക്ക് ഈടാക്കാമെന്നാണ് നിർദ്ദേശം.

Read Also: കൊവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോര്

അതേ സമയം, കൊവിഡ് ചികിത്സയിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. പനി വിട്ടു മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിൽ പുതുതായി 3874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 160 പേർ 24 മണിക്കൂറുനിടെ മരിച്ചു. മുംബൈയിൽ 1,197 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 65,000 കടന്നു.

Story Highlights: delhi covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here