ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; ഷൂട്ടിംഗ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം മറികടന്ന്

മലയാള സിനിമാ മേഖലയിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. അതേസമയം പുതിയ സിനിമകൾ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിർദേ ർശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
ഫഹദ് ഫാസിൽ നിർമിക്കുന്ന സീ യൂ സൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ തടസപ്പെട്ട സിനിമകളുടെ ചിത്രീകരണം ജൂൺ 15 മുതൽ പുനരാരംഭിച്ചിരുന്നെങ്കിലും പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്.
Read Also: എൽഐസി ഓഹരി വിപണിയിലേക്ക് കടക്കുന്നു
ഈ നിലപാട് മറികടന്നുകൊണ്ടാണ് ഇപ്പോൾ ഫഹദ് ഫാസിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതേസമയം ചലച്ചിത്ര സംഘടനകളുടെ തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദേശം ലംഘിക്കുന്ന നിലപാട് ശരിയല്ലെന്നും തിയറ്റർ റിലീസ് ഉണ്ടാകില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. അതേസമയം ഇതൊരു വാണിജ്യ സിനിമയല്ലെന്നും ഇത്തരം നിബന്ധനകൾ ബാധകമല്ലെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ പക്ഷം.
fahad fasil new film shooting starts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here