Advertisement

കൊവിഡ് രോഗികളെ കൊന്നൊടുക്കുന്നു; പ്രചരിക്കുന്ന വീഡിയോയിലെ സത്യമെന്ത്? [ 24 fact check]

June 20, 2020
Google News 2 minutes Read

വീണാ ഹരി/

കൊവിഡ് രോഗികളെ പണത്തിനായി ആശുപത്രി അധികൃതർ കൊല്ലുന്നുവെന്ന ഒരു ക്യാപ്ഷനോടെ കേരളത്തിന് പുറത്ത് ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇതേ വീഡിയോ മറ്റൊരു ക്യാപ്ഷനിൽ ഇപ്പോൾ മലയാളികൾക്കിടയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ സത്യാവസ്ഥ നോക്കാം.

Read also: ന്യൂസിഡൻഡിലെ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ ആഹ്ലാദപ്രകടനം; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിൽ [24 fact check]

കൊവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനും അത് വഴി കൂടുതൽ പണം ലഭിക്കുന്നതിനും കൊവിഡ് രോഗികളെ കൊന്നൊടുക്കുന്നുവെന്ന തരത്തിലാണ് ഈ വീഡിയോ കേരളത്തിന് പുറത്ത് ഷെയർ ചെയ്യപ്പെട്ട് തുടങ്ങിയത്. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ ഇതേ വീഡിയോയ്ക്ക് മറ്റൊരു ക്യാപ്ഷനാണ്. അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യുക എന്നാണ് കലിക ന്യൂസ് ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. രണ്ടായിരത്തിലധികം പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ചിലരെങ്കിലും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നുമുണ്ട്. ട്വന്റിഫോറിന്റെ ഫാക്ട് ചെക്കിംഗ് സംഘം നടത്തിയ പരിശോധനയിൽ ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. മരുന്ന് കഴിക്കാൻ വിസമ്മതിച്ച പിതാവിനെ അത് കഴിപ്പിക്കാൻ ശ്രമിക്കുന്ന മകന്റെ വീഡിയോ ആണിത്.

story highlights- fact check, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here