Advertisement

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ; രണ്ടു പേര്‍ക്ക് രോഗമുക്തി

June 20, 2020
Google News 1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തിയ മാനന്തവാടി സ്വദേശിയായ 45കാരി, താനെയില്‍ നിന്നെത്തിയ താഴെ അരപ്പറ്റ സ്വദേശിയായ 7 വയസുള്ള കുട്ടി (2പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു), ബെഹ്‌റൈനില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശിയായ 22കാരന്‍, ദുബായില്‍ നിന്നെത്തിയ വടുവന്‍ചാല്‍ സ്വദേശിയായ 35കാരന്‍ (രണ്ട് പേരും കല്‍പ്പറ്റയില്‍ കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു), ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തിയ നിരീക്ഷണത്തിലായിരുന്ന പച്ചിലക്കാട് സ്വദേശി 24കാരി എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃക്കൈപ്പറ്റ സ്വദേശി 37 കാരനും കോറോം സ്വദേശി 47 കാരനുമാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

 

Story Highlights:  covid19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here