കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

കൊടുങ്ങല്ലൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണഭീഷണി കൂടുതൽ നിലനിൽക്കുന്നത്. പ്രദേശത്ത് ഒരു വീട് തകർന്നു. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. കടൽക്ഷോഭം രൂക്ഷമായാൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ ഷക്കീർ അറിയിച്ചു.

എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായത്. എറിയാട് അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ ഒരു വീട് തകർന്നു. തിരയടിയിൽ വീടിന്റെ അടുക്കളയുൾപ്പടെയുള്ള ഭാഗം തകർന്നുവീഴുകയായിരുന്നു. കടൽക്ഷോഭ ഭീഷണിയെ തുടർന്ന് പല കുടുംബങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറ്റി.

മതിലകം പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇതിനോടകം രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എമ്മാട് സ്‌ക്കൂളിലാണ് സൗകര്യം ഒരുക്കിയത്. ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലായി ആറ് പേരാണുള്ളത്.

kodungallor  seashores

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top