കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ

പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ അടയാളപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, കാലാപാനി അതിർത്തി പ്രദേശത്ത് നേപ്പാൾ പട്ടാള മേധാവി പൂർണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

ഇതിനു പുറമേ, ഇന്ത്യ കാലാപാനി അതിർത്തിയിൽ ഒരു സൈനിക ക്യാമ്പ് കൂടി സ്ഥാപിക്കുമെന്നും നേപ്പാൾ വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി ‘ദി പ്രിന്റിനോട്’ പറഞ്ഞു. ‘ നിലവിൽ അവിടേക്ക് നേരിട്ട് റോഡില്ല. അതുകൊണ്ട് തന്നെ റോഡ് നിർമിക്കാനുള്ള ചുമതല സൈന്യത്തിന് നൽകുന്നതായും കലാപാനിക്കടുത്തുള്ള ചാങ്രുവിൽ ഞങ്ങൾ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചതായു വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി അറിയിച്ചിരുന്നു.

പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ ഏകകണ്‌ഠേനയാണ് അംഗീകാരം നൽകിയത്. ഇരു സഭകളും അംഗീകാരം നൽകിയതോടെ ഇനി പ്രസിഡന്റിന്റെ അംഗീകാരം കൂടി മാത്രമേ ലഭിക്കേണ്ടതുള്ളു.

Story highlight: Nepal to set up military camp near Kalapani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top