ഇടുക്കിയിലെ വനാതിർത്തി വഴി തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നതായി പരാതി

tamilnadu people coming kerala

ഇടുക്കി ജില്ലയിലെ വനാതിർത്തി വഴി തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ആളുകള്‍ എത്തുന്നതായി പരാതി. ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ അതിര്‍ത്തി മലനിരവഴി ഇടുക്കി ജില്ലയിലേയ്ക്ക് ആളുകള്‍ക്ക് യഥേഷ്ടം കടക്കാം. കഴിഞ്ഞ ദിവസം കുരങ്ങണി മലനിരവഴി അനുമതിയില്ലാതെ എത്തിയ അഞ്ച് പേരെ വനംവകുപ്പ് പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി.

Read Also: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്ന സമയത്ത് തമിഴ്നാട്ടിലെ തേനിയിൽ നിന്നും ആളുകള്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റേയും പൊലീസിന്റയും നേതൃത്വത്തില്‍ രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധനകൾ ഇല്ലാതെ ആളുകളെ ജില്ലയിലേയ്ക്ക് യഥേഷ്ടം കടത്തിവിടുന്നു എന്നാണ് ആരോപണം. മുന്തല്‍ ചെക്ക് പോസ്റ്റില്‍ ആധാര്‍ കാര്‍ഡ് കാണിച്ച് ഇവര്‍ ജില്ലയില്‍ താമസിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തിയാല്‍ അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിക്കും. ബോഡിമെട്ടിലെത്തിയാല്‍ പിടികൂടുമെന്നതിനാല്‍ ഇവര്‍ കുരങ്ങണി മലനിരവഴി ടോപ് സ്റ്റേഷനിലെത്തുകയാണ് ചെയ്യു്‌നത്. കഴിഞ്ഞ ദിവസവും വനവകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് പേരെ പിടികൂടിയിരുന്നു. പരിശോധന ശക്തമാണെങ്കിലും രാത്രിയിലടക്കം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആളുകള്‍ എത്തുന്നുണ്ടോയെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്.

Read Also: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

അതിര്‍ത്തി മലനിരകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുപത്തി നാല് മണിക്കൂറും പരിശോധന നടത്തുന്നുണ്ടെങ്കിലും പുതിയ കാട്ടുപാതകള്‍ കണ്ടെത്തി ഇത്തരത്തില്‍ ആളുകളെത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 127 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ രോഗമുക്തരായി. രോഗബാധിതരിൽ 87 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. സമ്പർക്കം വഴി മൂന്നു പേർക്കാണ് വൈറസ് ബാധ പകർന്നത്. ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: people are coming to kerala illegally from Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top