കൊവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്‌നാട് സ്വദേശിനി മരിച്ചു

കൊവിഡ് നീരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇടുക്കി മുട്ടുകാട് മയിലാടും ഭാഗത്ത് കന്തസ്വാമിയുടെ ഭാര്യ ഈശ്വരി(46) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ് ഇവർ തമിഴ്‌നാട്ടിൽ നിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്‌നാട് തേനിയിൽ ആയിരുന്നു താമസം. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ശാന്തമ്പാറ പൊലീസും ചിന്നക്കനാൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിൽ ഇരുന്ന ആൾ മരിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Storyhighlight: Tamilnadu who died under covid surveillance died

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top