കോട്ടയത്ത് ജോസ് വിഭാഗം രാജിവയ്ക്കണം; നിലപാട് കടുപ്പിച്ച് യുഡിഎഫ്

കോട്ടയത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നൽകി.
മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് പാലിക്കാൻ ജോസ് കെ മാണി വിഭാഗം ബാധിസ്ഥരാണ്. ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചകളിൽ ഉയർന്നുവന്ന മറ്റു നിർദേശങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൺവീനർ അറിയിച്ചു.
story highlights- jose k mani, p j joseph, benny behnan, kottayam political issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here