തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേര്‍

AUTO

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. വിപുലമായ സമ്പര്‍ക്ക പട്ടികയാണ് ഇയാളുടേതെന്നാണ് വിവരം. ഇയാള്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കുമാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്.

ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പ്

30-05-2020
കരമനയിലെ ഷൂട്ടിംഗ് സെറ്റ് (തളിയിലവീട്)

03-06-2020
ആനയറ

05-06-2020
രാവിലെ 10.30 മുതല്‍ വൈകുന്നേരം ഏഴുവരെ – വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര (ഓട്ടോയില്‍ )

06-06-2020
രാവിലെ 10 ന് കരമന – കുളത്തറയിലേക്ക് ഓട്ടേയില്‍. 10.15 ഓടെ പൂജപ്പുരയിലേക്ക്, 12.30 ന് പാല്‍ക്കുളങ്ങരയ്ക്ക് ഓട്ടം പോകുന്നു.

08-06-2020
സ്റ്റാച്യു, വഞ്ചിയൂര്‍, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷയുമായി

10-06-2020
11.30 മുതല്‍ 1.17 വരെ പേരൂര്‍ക്കട, അമ്പലമുക്ക് മേഖലയില്‍. വൈകുന്നേരം 6.50 ന് പാറ്റൂര്‍, വഞ്ചിയൂര്‍ ഏരിയയില്‍

12-06-2020
രാവിലെ 11.30 ന് തൃക്കണ്ണാപുരം

12-06-2020
വൈകുന്നേരം 4.40 ന് പൂജപ്പുരയിലെ സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍. രാത്രി ഏഴ് മുതല്‍ 7.45 വരെ ചാക്ക, കൈതമുക്കിലേക്ക് ഓട്ടം പോയി.

13-06-2020
രാവിലെ 10 ന് കാലടിയിലെ കരിക്ക് ഷോപ്പില്‍. രാവിലെ 11 മണിയോടെ ഐരാണിമുട്ടത്തുള്ള ദുര്‍ഗാ മെഡിക്കല്‍സിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും

15-06-2020
രാവിലെ 10.45 ഓടെ ഐരാണിമുട്ടത്തുള്ള ഉത്രം ലാബിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും. 11.30 ഓടെ ഇന്ത്യന്‍ ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ചില്‍. വൈകുന്നേരം 4.57 ന് കാലടി ജംഗ്ഷനിലുള്ള വിനായകാ മാര്‍ജിന്‍ ഫ്രീ സ്റ്റോറില്‍.

16-06-2020
രാവിലെ എട്ടുമണിക്ക് വഴുതക്കാട് നിന്ന് വെള്ളായണിയിലേക്ക് ഓട്ടം പോകുന്നു.

17-06-2020
രാവിലെ 10.30 ന് ആറ്റുകാല്‍ ദേവി ട്രസ്റ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍

18-06-2020
രാവിലെ 7.30 ന്ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തുന്നു. വട്ടിലേക്ക് തിരിച്ചുപോകുന്നു.

19-06-2020
റിസള്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് കുടുംബത്തോടെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു.

Story Highlights: covid confirmed Auto-Driver’s route map

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More