തിരുവനന്തപുരം ജില്ലയിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ടുപേർക്കും ചെന്നൈയിൽ നിന്ന് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരകരിച്ചത്. ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ ആർക്കും രോഗബാധയില്ല.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടവും പൊലീസും തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയില്ല. ഒരു സ്ത്രീ ഉൾപ്പടെ കുവൈറ്റിൽ നിന്നെത്തിയ മൂന്ന് പേർക്കും സൗദിയിൽ നിന്നെത്തിയ രണ്ട് പേർക്കും, ദമാം, അബുദബി, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും ചെന്നൈയിൽ നിന്നെത്തിയ കുന്നുകുഴി സ്വദേശിക്കമടക്കം ഒൻപത് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും നിരിക്ഷണത്തിൽ കഴിയുകയായിരുന്നു.

അതേസമയം, സമ്പർക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്തു വിട്ടു. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായ മണക്കാട്, കാലടി, ആറ്റുകാൽ അടക്കം അഞ്ച് വാർഡുകളിലും നാളെ മുതൽ സ്രവ പരിശോധന നടത്താനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി. കൂടാതെ ജില്ലയിൽ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലടക്കം സാമൂഹ്യ അകലം ഉൾപ്പടെയുള്ള സുരക്ഷ മുൻകരുതൽ ഉറപ്പാക്കാനും നിർദേശമുണ്ട്. ഇന്ന് ജില്ലയിൽ പുതുതായി 890 പേർ രോഗനിരീക്ഷണത്തിലായി ഇതോടെ കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20618 ആയി.

Story highlight: covid today confirmed 9 persons in Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top