കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും സ്റ്റേഷന്‍ അടയ്ക്കാത്തതില്‍ പൊലീസ് അസോസിയേഷന് അതൃപ്തി

കൊച്ചി കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും കളമശേരി പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാത്തതില്‍ പൊലീസ് അസോസിയേഷന് അതൃപ്തി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് അസോസിയേഷന്‍. പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടിയിലെങ്കില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗം വരാന്‍ സാധ്യതയെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.
കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന്‍ അടച്ച് പൂട്ടണമെന്ന ആവശ്യം പൊലീസ് അസോസിയേഷന്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അസോസിയേഷന്റെ ആവശ്യം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും, ഡെപ്യൂട്ടി കമ്മീഷണറും തള്ളിയതോടെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.
സ്റ്റേഷന്‍ അടച്ച് പൂട്ടിയിലെങ്കില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അസോസിയേഷന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ കമ്മീഷണര്‍ക്ക് ഒരു തവണകൂടി നിവേദനം നല്‍കും. തുടര്‍ന്ന് നാളെ വൈകുന്നേരത്തോടേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നേരിട്ട് കൈമാറും.
കളമശേരി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരുടെ സ്രവം പരിശോധിക്കാത്തതിലും അസോസിയേഷന് അത്യപ്തിയുണ്ട്. രണ്ട് ദിവസമായിട്ടും 20 പൊലീസുകാരുടെ സ്രവം പരിശോധിച്ചിട്ടില്ല. കമ്മീഷണറും, ഡെപ്യൂട്ടി കമ്മീഷണറും പൊലീസുകാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നില്ലെന്നും പൊലീസ് അസോസിയേഷന്‍ ആക്ഷേപം ഉന്നയിക്കുന്നു. അതേസമയം, കളമശേരി പൊലീസ് സ്റ്റേഷനിലെ ഏതാനും ചില പൊലീസുകാരുടെ പരിശോധന ഫലം കൂടി ഉടന്‍ പുറത്ത് വരും.
Story Highlights: Police Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here