മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

threatening protest dyfi

മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. നിലമ്പൂർ മൂത്തേടത്താണ് പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്. കണ്ണൂരിൽ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ഷുക്കൂരിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. ജാഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

18ആം തിയതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തർക്കമാണ് ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്സപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ നേരത്തെ കണ്ണൂരിൽ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ അറിയിച്ചു.

Story Highlights: DYFI threatens rally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top