Advertisement

കോട്ടയം ജില്ലയിൽ ഇന്ന് പത്തു പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

June 21, 2020
Google News 2 minutes Read
truenat test

കോട്ടയം ജില്ലയിൽ ഇന്ന് പത്തുപേർക്കു കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ മുംബൈയിൽ നിന്നും ഒരാൾ ചെന്നൈയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നുമാണ് എത്തിയത്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാലു പേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നു പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.

ജൂൺ നാലിന് മുംബൈയിൽനിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകൻ(37), മകന്റെ മകൻ(6) ജൂൺ അഞ്ചിന് മുംബൈയിൽ നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആൺ മക്കൾ(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂൺ എട്ടിന് മുംബൈയിൽ നിന്നെത്തിയ പായിപ്പാട് സ്വദേശി(35), ജൂൺ ആറിന് ചെന്നൈയിൽനിന്നെത്തിയ ചെമ്പ് സ്വദേശി(32), ജൂൺ 11ന് സൗദി അറേബ്യയിൽനിന്നെത്തിയ വെള്ളാവൂർ സ്വദേശിനി(36) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ പായിപ്പാട് സ്വദേശി ചങ്ങനാശേരിയിലെ ക്വാറന്റീൻ കേന്ദ്രത്തിലും മറ്റുള്ളവർ ഹോം ക്വാറന്റയിനിലുമായിരുന്നു. എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് മൂന്നു പേർ രോഗമുക്തരായി. ദുബായിൽ നിന്ന് മെയ് 11ന് എത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി(26), മെയ് 28ന് താജിക്കിസ്ഥാനിൽ നിന്നെത്തി ജൂൺ ഒൻപതിന് രോഗം സ്ഥീരീകരിച്ച കങ്ങഴ സ്വദേശി(28), മെയ് 18ന് മുംബൈയിൽ നിന്നെത്തി ജൂൺ 16ന് രോഗം സ്ഥിരീകരിച്ച കുമാരനല്ലൂർ സ്വദേശിനി(32) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. ജില്ലയിൽ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.

ജില്ലയിൽ നിലവിൽ 83 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 40 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 19 പേർ പാലാ ജനറൽ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.

Story highlight: Today, ten people have been confirmed, with covid in Kottayam District

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here