സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കും: ഡിജിപി

കേരളത്തില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗതാഗതത്തിരക്ക് വര്‍ധിക്കുകയും റോഡപകടങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തവര്‍ക്കും അമിതവേഗത്തിലും മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുന്ന തരത്തിലും വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മാന്യമായും സുരക്ഷിതമായ രീതിയിലുമാണ് വാഹനപരിശോധന നടത്തേണ്ടത്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ദിനംപ്രതി റിപ്പോര്‍ട്ട് ശേഖരിക്കുന്നതിനും ട്രാഫിക് വിഭാഗം ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Vehicle inspection to be made strict in state: DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here