ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ‘വാരിയംകുന്നൻ’; ചരിത്ര കഥാപാത്രമാകാൻ പൃഥ്വിരാജ്

സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും ഒന്നിക്കുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ആഷിഖ് അബു സിനിമയാക്കുന്നത്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

read also: ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍’; ഫേസ്ബുക്ക് പോസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി

മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

story highlights- ashique abu, prithviraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top