‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍’; ഫേസ്ബുക്ക് പോസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി

lijo jose pellissery facebook post

സംസ്ഥാനത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമകൾ ചിത്രീകരണം ആരംഭിക്കരുതെന്ന സിനിമാ സംഘടനകളുടെ നിർദ്ദേശത്തെ വെല്ലുവിളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോ സിനിമാ സംഘടനകളെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്നാണ് ലിജോയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ നിരവധി പേർ ലിജോയെ പിന്തുണച്ച് കമൻ്റുകൾ ഇട്ടിട്ടുണ്ട്. ‘ആരും തടയൂല, ആശാന്‍ പിടിക്ക്’ എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കമന്റ്. നടൻ വിനയ് ഫോർട്ട് ആവട്ടെ സ്മൈലികളാണ് കമൻ്റ് ചെയ്തത്.

Read Also: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധത്തിനിടെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങും

കൊറോണ മൂലം ചിത്രീകരണം തടസ്സപ്പെട്ട 60ഓളം സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടേ പുതിയ സിനിമകൾ തുടങ്ങാവൂ എന്നായിരുന്നു സിനിമാ സംഘടനകളുടെ നിലപാട്. ഇതിനെ മറികടന്ന് മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രവും  ഹർഷദ് സംവിധാനം ചെയ്ത് റിമ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രവും ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രവും തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

Read Also: ഫഹദ് ഫാസിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ്; ഫെഫ്കയ്ക്കും എഎംഎംഎയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകി

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. മാലിക് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് പുതിയ ചിത്രീകരണത്തിന്റെ സംഘത്തിലുമുള്ളത്. സീ യൂ സൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം യൂ ട്യൂബ് റിലീസിനുള്ളതാണെന്നുള്ള സൂചനയുമുണ്ട്.

Story Highlights: lijo jose pellissery facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top