Advertisement

ഫഹദ് ഫാസിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ്; ഫെഫ്കയ്ക്കും എഎംഎംഎയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകി

June 20, 2020
Google News 2 minutes Read
producers association amma fefka

ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നാളെ തുടങ്ങാനിരിക്കെ ഫെഫ്കയ്ക്കും എഎംഎംഎയ്ക്കും കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷൂട്ടിംഗ് നാളെ ആരംഭിക്കരുതെന്നാണ് കത്തിലെ ആവശ്യം. എന്നാൽ, നാളെ മൊബൈൽ ചിത്രീകരണമാണ് നടക്കുന്നതെന്നും ഇത് ഒരു ഹ്രസ്വചിത്ര സ്വഭാവത്തിലുള്ള ഭാഗമാണെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.

60ഓളം ചിത്രങ്ങളാണ് ചിത്രീകരണം മുടങ്ങിക്കിടക്കുന്നത്. ഈ ചിത്രങ്ങളുടെയൊക്കെ ഷൂട്ടിംഗ് പുനരാരംഭിച്ച് കഴിഞ്ഞേ പുതിയ ചിത്രങ്ങൾ ചിത്രീകരണം തുടങ്ങാവൂ എന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ തീരുമാനം. എന്നാൽ ഇതിനെ മറികടന്നു കൊണ്ടാണ് ഫഹദ് ഫാസിൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനിച്ചത്.

Read Also: ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; ഷൂട്ടിംഗ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം മറികടന്ന്

ഫഹദ് ഫാസിൽ നിർമിക്കുന്ന സീ യൂ സൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ തടസപ്പെട്ട സിനിമകളുടെ ചിത്രീകരണം ജൂൺ 15 മുതൽ പുനരാരംഭിച്ചിരുന്നെങ്കിലും പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്.

അതേസമയം ചലച്ചിത്ര സംഘടനകളുടെ തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദേശം ലംഘിക്കുന്ന നിലപാട് ശരിയല്ലെന്നും തിയറ്റർ റിലീസ് ഉണ്ടാകില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. അതേസമയം ഇതൊരു വാണിജ്യ സിനിമയല്ലെന്നും ഇത്തരം നിബന്ധനകൾ ബാധകമല്ലെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ പക്ഷം.

Story Highlights: Movie shooting producers association sent letter to amma and fefka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here