‘നിർമാതാവ് കീഴടങ്ങിയത് നിവർത്തികേട് കൊണ്ട്’; സെൻസർ ബോർഡ് നിലപാടിനെതിരായ പോരാട്ടം തുടരുമെമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡാവശ്യങ്ങൾക്ക് അണിയറ പ്രവർത്തകർ ഹൈകോടതിയിൽ വഴങ്ങിയതോടെ എതിർപ്പറിയിച്ച് സിനിമാ സംഘടനകൾ. നിലപാടിൽ വിയോജിപ്പുണ്ടെന്നും സെൻസർ ബോർഡ് നിലപാടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് 24 നോട് പറഞ്ഞു. ചെറുത്ത് നിൽപ്പുകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്.
ഹൈന്ദവ ദൈവമായ സീതയുടെ പേരുമായി സാദ്യശ്യമുളള ജാനകിയെന്ന പേരിൽ സിനിമ പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്നത് വലിയ കുഴപ്പമെന്ന് ചൂണ്ടി കാട്ടിയാണ് ജൂൺ 27 ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്.
പിന്നാലെ സിനിമാ സംഘടനകൾ ഒന്നാകെ സംവിധായകനും അണിയറ പ്രവർത്തകർക്കും ഐക്യദാർഢ്യവുമായിയെയത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തെ ശക്തമായി അപലപിക്കുന്നതായി ഫെഫ്കയും പ്രൊഡ്യുസേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിന് പിനാലെ സെൻസർ ബോർഡ് ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി സംഘടനകൾ ഒന്നടങ്കമെത്തി.നിർമ്മാതാവ് കീഴടങ്ങിയത് നിവർത്തികേട് കൊണ്ടാണെന്നാണ് സിനിമാ സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights : Producers Association fight against the Censor Board’s stance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here